SPC

  
എസ്.പി.സി കേരള സെല്‍ ഔദ്യോഗിക വിഡിയോ കാണുക

സ്ററുഡന്റ് പോലീസ് കേഡറ്റ് പ്രൊജക്ട്

യുവതലമുറയെ സമൂഹത്തോടും രാഷ്ട്രത്തോടും പ്രതിബദ്ധതയുള്ളവരാക്കുക, കുട്ടികളില്‍ കര്‍ത്തവ്യ ബോധവും അച്ചടക്കവും വളര്‍ത്തുക, സാമൂഗ്യ വിരുദ്ധ പ്രവണതകളെ ചെറുക്കുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന എസ്.പി.സി പ്രോജക്ട് നമ്മുടെ സ്കൂളിലും പ്രവര്‍ത്തിക്കുന്നു. കായിക അക്കാദമിക നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത കുട്ടികളാണ് ഇതിലെ അംഗങ്ങള്‍. നമ്മുടെ വിദ്യാലയത്തില്‍ 2012 ജൂലൈ മാസത്തില്‍ പ്രസ്തുത പദ്ധതി ആരംഭിക്കുകയും വിജയകരമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. 2013 ല്‍ നമ്മുടെ യൂണിറ്റിനെ ജില്ലയിലെ മികച്ച യൂണിറ്റായും, 2014 ല്‍ നമ്മുടെ യൂണിറ്റിലെ അമല്‍. വി, ഹൃദ്യ. ജി.എം എന്നീ കേഡറ്റുകളെ ജില്ലയിലെ മികച്ച ആണ്‍, പെണ്‍ കേഡറ്റുകളായി തെരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. കുട്ടികള്‍ ബഹുമാനപ്പട്ട മുഖ്യമന്ത്രിയില്‍ നിന്നുള്‍പ്പെടെ നിരവധി പ്രോല്‍സാഹനങ്ങളും സമ്മാനങ്ങളും ഏറ്റു വാങ്ങിയിട്ടുണ്ട്. അധ്യാപകരും സി.പി.ഒ മാരുമായ ശ്രീ. മണി കുന്നില്‍, ശ്രീമതി ജയാ ജോസ് എന്നിവര്‍ സ്കൂളിലെ എസ്.പി.സി യൂണ്റ്റിന് മേല്‍ നോട്ടം വഹിക്കുന്നു.

Latest News:  2015 - 16 വര്‍ഷത്തിലെ കണ്ണൂര്‍ജില്ലയിലെ മികച്ച എസ്.പി.സി യൂണിറ്റായി നമ്മുടെ യൂണിറ്റിനെ വീണ്ടും തെരഞ്ഞെടുത്തിരിക്കുന്നു

[ സ്കൂള്‍ എസ്.പി.സി. യൂണിറ്റ്- കൂടുതല്‍ വാര്‍ത്തകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക ]

 






1 comment:

  1. കൊള്ളാം. ബ്ലോഗ്‌ മനോഹരമായിട്ടുണ്ട്. പിന്നണിയില്‍ പ്രവര്‍ത്തിച്ച ചിന്തകള്‍ക്
    കും കരങ്ങള്‍ക്കും അഭിനന്ദനങ്ങള്‍, ഒപ്പം ആശംസകളും. -ടി.ഗംഗാധരന്‍ മാസ്റ്റര്‍, അടൂര്‍.

    ReplyDelete